മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2ന് നടക്കുന്ന മോട്ടിവേഷൻ ക്ലാസ് സ്കൂൾ മാനേജരും എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റുമായ വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. വി.കെ. സുരേഷ് ബാബു വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കുമായി മോട്ടിവേഷൻ ക്ലാസെടുക്കും. സ്ക്കൂൾ പ്രിൻസിപ്പൽ ടി.ജി. ബിജി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ സി.പി. ഉത്തമൻ നായർ, പി.ടി.എ പ്രസിഡന്റ് എം.കെ. സിബി, അദ്ധ്യാപക പ്രതിനിധി ജെ. ജോസഫ്, കെ.പി. ഗോപകുമാർ എന്നിവർ സംസാരിക്കും.