പെരുമ്പാവൂർ: മാറംപള്ളി എം.ഇ.എസ് കോളേജിൽ നിന്ന് 2023- 2024 അക്കാഡമിക വർഷത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ഗ്രാഡിയോ 2024 ഇന്ന് നടക്കും. രാവിലെ 9.30ന് കോളേജ് സിൽവർ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.