കാലടി: ശ്രീശങ്കര കോളേജ് ചരിത്രവിഭാഗവുമായി സഹകരിച്ച് കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിൽ നടക്കുന്ന വൈക്കം പോരാട്ടം ദശദിന പ്രഭാഷണ പരമ്പര ഇന്ന് സമാപിക്കും. സമാപന യോഗത്തിൽ മഹാത്മജിയും വൈക്കം പോരാട്ടവും എന്ന വിഷയത്തിൽ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ മുഖ്യ പ്രഭാഷണം നടത്തും. യോഗത്തിൽ പത്രാധിപർ കെ.സുകുമാരൻ മാധ്യമ പുരസ്കാരം നേടിയ അഡ്വ. വി.കെ. ഷാജിയെ ആദരിക്കും. ഡോ. സുരേഷ് മൂക്കന്നൂർ കവിതാലാപനം നടത്തും.