university
കേരള വെറ്ററി​നറി ആൻഡ് ആനിമൽ സയൻസ് സർവകലാശാല സംഘടിപ്പിക്കുന്ന ആഗോള ലൈവ്സ്റ്റോക്ക് ഉച്ചകോടിയുടെ വെബ്സൈറ്റ് മത്സ്യ സമുദ്രപഠന സർവകലാശാല വൈസ് ചാൻസലർ ഡോ.പ്രദീപ് കുമാർ പ്രകാശി​പ്പി​ക്കുന്നു. ഡോ.സി. ലത, ഡോ.ടി.എസ്. രാജീവ്, ഡോ.പി. സുധീർബാബു എന്നിവർ സമീപം

കൊച്ചി: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല ഡിസംബർ 20 മുതൽ 29 വരെ ആഗോള ലൈവ് സ്റ്റോക്ക് ഉച്ചകോടി സംഘടിപ്പിക്കും. വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ നടക്കുന്ന ഉച്ചകോടിയിൽ അന്തർദേശീയ, ദേശീയ വിദഗ്ദ്ധർ പങ്കെടുക്കും. സാങ്കേതികവിദ്യകളുടെ സഹായത്തോടെ മൃഗസംരക്ഷണം സാദ്ധ്യമാക്കുക, ക്ഷീരകർഷകമേഖലയിൽ യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പി​ക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. പുതിയ അറിവുകളും സാങ്കേതികവിദ്യകളും കർഷകർക്കു ലഭ്യമാക്കാൻ ലക്ഷ്യമിട്ട് പ്രദർശനവും സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉച്ചകോടിയുടെ വെബ്സൈറ്റും ലഘുലേഖയും ഫിഷറീസ് സമുദ്രപഠന സർവകലാശാല വൈസ് ചാൻസലർ ഡോ. പ്രദീപ്കുമാർ പ്രകാശി​പ്പി​ച്ചു. വെറ്ററിനറി സർവകലാശാല രജിസ്ട്രാർ ഡോ.പി. സുധീർബാബു, അക്കാഡമിക് ആൻഡ് റിസർച്ച് ഡയറക്‌ടർ ഡോ.സി. ലത, ഒൻ​ട്രപ്രണർഷിപ്പ് ഡയറക്ടർ ഡോ.ടി.എസ്. രാജീവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.