 
പെരുമ്പാവൂർ: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രകാരം ഭക്ഷണം തയ്യാറാക്കുന്ന പാചക തൊഴിലാളികൾക്കായി പെരുമ്പാവൂർ, കോലഞ്ചേരി ഉപജില്ല സംയുക്തമായി പാചക മത്സരം നടത്തി. മത്സരത്തിന്റെ ഉദ്ഘാടനം പെരുമ്പാവൂർ ഗവ: ബോയ്സ് എൽ.പി സ്കൂളിൽ മുൻസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ നിർവഹിച്ചു. പെരുമ്പാവൂർ എ.ഇ.ഒ ബിജിമോളുടെ അദ്ധ്യക്ഷയായി. കോലഞ്ചേരി എ.ഇ.ഒ പ്രീതി, നൂൺ മീൽ ഓഫീസർമാരായ ബേസിൽ ജോസഫ്, മഞ്ജു, എച്ച്.എം ഫോറം സെക്രട്ടറി പ്രീത എന്നിവർ സംസാരിച്ചു. ഡയറ്റീഷൻ ഷബീനയും പാചകവിദഗ്ദ്ധൻ ജോസഫും വിധികർത്താക്കളായി. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി . ഒന്നാം സമ്മാനം നേടിയവർ ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ അർഹരായി.
മത്സര വിജയികൾ: പെരുമ്പാവൂർ ഉപജില്ലയിൽ ഒന്നാം സമ്മാനം ഓമന രവീന്ദ്രൻ ( എം.ടി.എൽ.പി.എസ് വെങ്ങോല ), രണ്ടാം സമ്മാനം ഓമന ശശി (ജി.എൽ.പി.എസ് വേങ്ങൂർ ) മൂന്നാം സ്ഥാനം സിന്ധു (ജി.എൽ.പി.എസ് കോടനാട്). കോലഞ്ചേരി ഉപജില്ലയിൽ ഒന്നാം സ്ഥാനം രാധ കുമാരൻ (അഷിയാന ബഡ്സ് സ്പെഷ്യൽ സ്കൂൾ കിഴക്കമ്പലം), രണ്ടാം സ്ഥാനം പി.സി. മോളി (ഗവ. യു.പി.എസ് വലമ്പൂർ).