vengoor
കേരള സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷൻ വേങ്ങൂർ പഞ്ചായത്തിലെ കുടുംബശ്രീ സി ഡി.എസിന്റെ കീഴിലുള്ള ഗ്രൂപ്പുകൾക്ക് നല്കുന്ന വായ്പാ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധിഷ് ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷന്റെയും വേങ്ങൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെയും ആഭിമുഖ്യത്തിൽ സംരംഭകത്വ പരിശീലന പരിപാടിയും വായ്പാമേളയും സംഘടിപ്പിച്ചു. കേരള പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്ന് വേങ്ങൂർ പഞ്ചായത്തിലെ കുടുംബശ്രീ - സി.ഡി.എസുകളുടെ കീഴിലുള്ള വിവിധ ഗ്രൂപ്പുകൾക്ക് 1.12 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ പ്രമീള സന്തോഷ് അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു പീറ്റർ, ശ്രീജ ഷിജോ, സി.ഡി.എസ് വൈസ് പ്രസിഡന്റ് സിമി ബാബു എന്നിവർ സംസാരിച്ചു.