
തിരുമാറാടി: കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് തകർന്ന് ഡ്രൈവർക്ക് പരിക്കേറ്റു. പിറവം ഡിപ്പോയിലെ ഡ്രൈവർ ശിവന്(52) ആണ് പരിക്കേറ്റത്. പാലായിൽ നിന്ന് വൈറ്റിലയിലേക്ക് പോവുകയായിരുന്ന ബസ് കാക്കൂർ ഇടപ്രക്കാവിൽ എത്തിയപ്പോഴായിരുന്നു സംഭവം. പിറവം ഗവൺമെന്റ് ആശുപത്രിയിൽ നിന്ന് തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. യാത്രക്കാർക്ക് പരിക്കില്ല.