പെരുമ്പാവൂർ: പെരുമ്പാവൂർ ടൈറ്റൻസ് ക്ലബ്, ഡോ. വിൻസന്റ് അസോസിയേറ്റ്സ്, നവീൻ ലാബ്, നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജ് തുടങ്ങിയവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ, ദന്ത പരിശോധനാ ക്യാമ്പും മരുന്ന് വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. ടൈറ്റെൻസ് ക്ളബ്ബ് പ്രസിഡന്റ് മാർട്ടിൻ സി. മാത്യൂ അദ്ധ്യക്ഷനായി. വാർഡ് അംഗം നസീമ റഹീം, ഡോ. അധീന വിൻസെന്റ്, നവീൻ ജോർജ്, ഡോ. റെജി, ഡോ. ജസ്ലിൻ, മുൻ വാർഡ് അംഗം റഹീം, ഷിബു സേവ്യർ എന്നിവർ സംസാരിച്ചു.