 
മൂവാറ്റുപുഴ: ഉദയ്‌പൂരിൽ നടന്ന നാഷണൽ ഫിസിക്കൽ ഡിസേബിലിറ്റി ട്വന്റി - ട്വന്റി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ച യദുകൃഷ്ണനെ യൂത്ത് കോൺഗ്രസിന്റെ തൃക്കളത്തൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ടൂർണമെന്റിൽ കേരളം - ഝാർഖണ്ഡ് മത്സരത്തിൽ യദു മികച്ച പ്രകടനം കാഴ്ചവെച്ച് മാൻ ഒഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് മുൻ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി. വിനയൻ, പഞ്ചായത്തംഗം സുകന്യ അനീഷ്, യൂത്ത് കോൺഗ്രസ് നേതാക്കളായ അഫ്സൽ വിളക്കത്ത്, സഹീർ മേനാമറ്റം എന്നിവർ യദുവിന്റെ വീട്ടിൽ എത്തിയാണ് ആദരിച്ചത്. മികച്ച ക്രിക്കറ്റ് കളിക്കാരനായിരുന്ന യദുവിന് ജോലി സ്ഥലത്ത് വെച്ച് ഉണ്ടായ അപകടത്തെ തുടർന്ന് മൂന്ന് വിരലുകൾ നഷ്ടപ്പെട്ടിരുന്നു.