
കൂത്താട്ടുകുളം : ഒളിബിക്സ് മാതൃകയിലുള്ള പ്രഥമ സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രചാരണാർത്ഥം കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ കായിക താരങ്ങളുടെ റാലി നടന്നു. ഹെഡ്മിസ്ട്രസ് ടി.വി. മായ ഫ്ലാഗ് ഓഫ് ചെയ്തു. കോച്ച് എം. സന്ദീപ്, കൺവീനർമാരായ പി. അനിത, ലിജി ജോർജ് എന്നിവർ സംസാരിച്ചു.