police-cartoon

ആലുവ: ഓൺലൈൻ തട്ടിപ്പിനെതിരെ എറണാകുളം റൂറൽ ജില്ലാ പൊലീസിന്റെ ഹാസ്യാത്മക കാർട്ടൂൺ സോഷ്യൽ മീഡിയയിൽ വൈറലായി. 'ഒൺലൈൻ തട്ടിപ്പ് പലവിധം, കരുതിയിരുന്നാൽ ബഹുസുഖം’ എന്ന തലക്കെട്ടിലാണ് കാർട്ടൂൺ.

'അനങ്ങിപ്പോകരുത് നിങ്ങളെ ഫോണീക്കൂടി അറസ്റ്റ് ചെയ്തിരിക്കുന്നു' എന്ന് തുടങ്ങുന്ന കാർട്ടൂണിൽ 'മ്മടെ മുത്തല്ലേ ഒ.ടി.പി പറഞ്ഞുതാ' എന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. പലവിധം വാഗ്ദാനങ്ങൾ നൽകി ഫോൺ മുഖേന ജനങ്ങളെ കബളിപ്പിക്കുന്നതാണ് കാർട്ടൂണിൽ ഹാസ്യത്മകമായി അവതരിപ്പിച്ചിട്ടുള്ളത്.