കൊച്ചി: കളമശേരി നഗരസഭാ പരിധിയിലായിലായ തൃക്കാക്കര മഹാക്ഷേത്രവും പരിസരവും തൃക്കാക്കര നഗരസഭയിൽ ഉൾപ്പെടുത്തി അതിർത്തി പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ട് പൈതൃക സംരക്ഷണവേദി തദ്ദേശ സ്വയംഭരണവകുപ്പിന് നിവേദനം നൽകി. പ്രദേശത്തിന്റെ പൈതൃക സംസ്കൃതിയുടെ ഭാഗമായ മഹാക്ഷേത്രം വർഷങ്ങൾക്ക് മുമ്പുണ്ടായ അതിർത്തി പുനർനിർണയത്തിലെ അശ്രദ്ധമൂലമാണ് കളമശേരി നഗരസഭയിൽ ഉൾപ്പെട്ടതെന്ന് വേദി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നഗരസഭ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രസിഡന്റ് പോൾ മേച്ചേരിൽ, സെക്രട്ടറി സലിം കുന്നുംപുറം, സമിതി അംഗം ബിജോയ് ജോസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.