മൂവാറ്റുപുഴ: തൃക്കളത്തൂർ പള്ളിമറ്റത്ത് ഭഗവതി ക്ഷേത്രസന്നിധിയിൽ പഞ്ചാരിയിൽ കൊട്ടിക്കയറി 12 ഓളം കലാകാരന്മാർ അരങ്ങേറ്റം നടത്തി. തൃക്കളത്തൂർ കുറ്റിക്കാട്ടിൽ ചന്ദ്രൻ മാരാരുടെ ശിക്ഷണത്തിലാണ് അരങ്ങേറ്റം നടന്നത്. തൃശൂർപൂരം തിരുവമ്പാടി വിഭാഗം മേളപ്രമാണി ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ, പാറമേക്കാവ് വിഭാഗം കുറുംകുഴൽ പ്രമാണി വെളപ്പായ നന്ദനൻ എന്നിവർ ഭദ്രദീപം തെളിയിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്രം മേൽശാന്തി ആത്രശേരി ഡോ. ഭവദാസൻ നമ്പൂതിരി, ട്രസ്റ്റ് പ്രസിഡന്റ് എം.കെ. ജയേന്ദ്രൻ നായർ, പി.കെ. രമേശൻ എന്നിവർ നേതൃത്വം നൽകി. ആദിത്യൻ, ആയുഷ്, ആഘോഷ്, അഭിനവ്, ദേവനന്ദൻ, ദേവാനന്ദ്, അഭിനവ്, അനന്തകുമാർ, അജിത്, ഗോകുൽ, അനീഷ്, ശ്രീകുമാർ എന്നിവരാണ് അരേങ്ങേറിയത്.