 
കൂത്താട്ടുകുളം: കോതമംഗലം എം.എ കോളേജിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ വടകര ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിനി ശിവനന്ദന രണ്ട് ഇനങ്ങളിൽ സ്വർണം നേടി .
സബ് ജൂനിയർ വിഭാഗത്തിൽ 400 മീറ്റർ, 600 മീറ്റർ ഓട്ടമത്സരങ്ങളിലാണ് ഒന്നാം സ്ഥാനത്തെത്തിയത്. കാക്കൂർ അരിയപ്പുറത്ത് ശിവകുമാറിന്റെയും ദീപയുടെയും മകളാണ് ശിവനന്ദന.