sasi

കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രൊഫ. തുറവൂർ വിശ്വംഭരൻ പുരസ്‌കാരം എഴുത്തുകാരനും പ്രഭാഷകനും ചരിത്രകാരനുമായ ഡോ. എം.ജി. ശശിഭൂഷന് നൽകും. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം നവംബർ 17ന് എറണാകുളം സഹോദരൻ അയ്യപ്പൻ ഹാളിൽ മഹാഭാരത സമീക്ഷയുടെ സമാപനത്തിൽ സമ്മാനിക്കും. ഡോ. സുവർണ നാലപ്പാട്ട്, പ്രൊഫ. കെ.പി. ശശിധരൻ, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ എന്നിവരായിരുന്നു ജൂറിയംഗങ്ങളെന്ന് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും ജനറൽ സെക്രട്ടറി കെ.ടി. രാമചന്ദ്രനും അറിയിച്ചു.

കെ.​കെ.​പൈ​ങ്കി​ ​അ​വാ​ർ​ഡ്
ഇ​ന്ന് ​വി.​എ​സി​ന്ന​ൽ​കും


തി​രു​വ​ന​ന്ത​പു​രം​:​ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​ ​സേ​നാ​നി​യും​ ​സാ​മൂ​ഹ്യ​ ​പ​രി​ഷ്ക​ർ​ത്താ​വും​ ​തൃ​ശൂ​ർ​ ​പ​രി​യാ​രം​ ​ക​ർ​ഷ​ക​സ​മ​ര​ ​നാ​യ​ക​നു​മാ​യ​ ​കെ.​കെ.​ ​പൈ​ങ്കി​ ​മാ​സ്റ്റ​റു​ടെ​ ​സ്മ​ര​ണ​യ്ക്കാ​യി​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​കെ.​കെ.​ ​പൈ​ങ്കി​ ​അ​വാ​ർ​ഡ് 2024​ ​ഇ​ന്ന് ​വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന് ​ന​ൽ​കും.​ ​രാ​വി​ലെ​ 10​ന് ​ബാ​ർ​ട്ട​ൺ​ഹി​ല്ലി​ൽ​ ​മ​ക​ൻ​ ​വി.​എ.​അ​രു​ൺ​കു​മാ​റി​ന്റെ​ ​വ​സ​തി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​മ​ന്ത്രി​ ​പി.​രാ​ജീ​വ് 25,000​ ​രൂ​പ​യും​ ​ചി​ത്ര​കാ​ര​ൻ​ ​എ​ൻ.​വി.​ ​ഗി​രീ​ഷ് ​രൂ​പ​ക​ല്പ​ന​ ​ചെ​യ്ത​ ​ഫ​ല​ക​വും​ ​പ്ര​ശം​സാ​പ​ത്ര​വും​ ​ഉ​ൾ​പ്പെ​ട്ട​ ​അ​വാ​ർ​ഡ് ​ന​ൽ​കും.
അം​ബേ​ദ്ക​ർ​ ​സാം​സ്‌​കാ​രി​ക​ ​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​ഇ​രി​പ്പ​ശ്ശേ​രി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​സ​മി​തി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​ ​ശ​ങ്ക​ർ​ദാ​സ്,​ ​അ​വാ​ർ​ഡ് ​സ​മി​തി​ ​ക​ൺ​വീ​ന​ർ​ ​ടി.​എം.​ ​ര​തീ​ശ​ൻ,​ ​ഇ.​ആ​ർ.​ ​സ​ന്തോ​ഷ് ​കു​മാ​ർ,​ ​ര​ത്ന​വ​ല്ലി​ ​രാ​ജ​പ്പ​ൻ,​ ​സി.​എം.​ ​അ​യ്യ​പ്പ​ൻ​ ​സു​ബ്ര​ൻ​ ​മേ​ലൂ​ർ,​ ​കെ.​സി.​ ​ബാ​ബു​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.