vayalar-anusmaranam-
സിസ്റ്റർ മേരി ബനീഞ്ഞാ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയലാ‌ർ അനുസ്മരണം ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്ഘാടനം ചെയ്യുന്നു

ഇലഞ്ഞി : ഇലഞ്ഞി ഗ്രാമപഞ്ചായത്ത് സിസ്റ്റർ മേരി ബനീഞ്ഞാ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത യുവ എഴുത്തുകാരൻ സഖറിയ പെരുമ്പടവം അനുസ്മരണ പ്രഭാഷണം നടത്തി.വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഷേർളി ജോയിയുടെ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായയത്ത് അംഗങ്ങൾ, അനിൽ ചെറുകൊട്ടയ്ക്കൽ, ടി.പി കുര്യൻ, എൻ.വി. കുര്യൻ, ശ്രീകുമാർ മുല്ലൂർ, ഡോക്ടർ വി.എം. മാത്യു, വർഗീസ് കരിപ്പാടം, കെ.ജെ. സെബാസ്റ്റ്യൻ, കെ.കെ. ശശി, സനു തോമസ്, ജേക്കബ് മാത്യു, പ്രഭാ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.