മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ733-ാമത് സിനിമാപ്രദർശനത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നാലിന് മുവാറ്റുപുഴ കാന്റൺ മാൾ സിനിമാസിൽ 'നൊമ്പരക്കൂട് " സിനിമ പ്രദർശിപ്പിക്കും. പ്രദർശനം ദേശീയ-സംവിധായകനും നടനുമായ ജോഷി മാത്യു ഉദ്ഘാടനം ചെയ്യും. തുടർന്ന് നടീനടന്മാരായ സോമു മാത്യു, ഡോ. സ്മിതാ പിഷാരടി, ഷർഷിത, ജോബിൻ ജോൺ, ജയ് എന്നിവർക്ക് സ്വീകരണം നൽകും. തീയേറ്ററിൽ സീറ്റിന് പരിമിതിയുള്ളതിനാൽ പ്രവേശനം പാസ് മൂലമായിരിക്കും.