കാലടി: ജനരഞ്ജിനി വായനശാലയുടെയും പുരോഗമന കലാ- സാഹിത്യസംഘം ശ്രീമൂലനഗരം -വെള്ളാരപ്പിള്ളി -ചൊവ്വര യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ വയലാർ രാമവർമ്മ അനുസ്മരണം സംഘടിപ്പിച്ചു. എഴുത്തുകാരിയും പു.ക.സ സംസ്ഥാന കമ്മിറ്റി അംഗവുമായ രവിത ഹരിദാസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ അദ്ധ്യക്ഷനായി. ചൊവ്വര ഗവ. ഹയർ സെക്കൻഡറി സ്കൂൾ മലയാളം അദ്ധ്യാപിക ഇ.എം. രശ്മി അനുസ്മരണ പ്രഭാഷണം നടത്തി. പി. തമ്പാൻ, പു.ക.സ ജില്ലാ കൗൺസിൽ അംഗം വി.കെ. രമേശൻ, വായനശാല സെക്രട്ടറി കെ.ജെ. ജോയ്, പി.ടി.എ. പ്രസിഡന്റ് വിപിൻ ദാസ് എന്നിവർ സംസാരിച്ചു. വയലാറിന്റെ നാടക - സിനിമാ ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യ അരങ്ങേറി.