മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമല കോളേജ് (ഓട്ടോണോമസ്) മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഭൂമിക എന്ന പേരിൽ പി .എം .ഷുക്കൂറിന്റെ മീശായണം എന്ന പുസ്തകത്തിന്റെ പ്രകാശനവും സംവാദവും ഇന്ന് (ബുധൻ) കോളേജ് ഡിജിറ്റൽ തിയേറ്ററിൽ രാവിലെ 10.30 ന് നടക്കും. പൊതുജനങ്ങൾക്കിടയിൽ സാംസ്‌കാരിക പ്രവർത്തനം ലക്ഷ്യമിട്ടാണ് ഭൂമിക എന്ന പൊതുവേദി ലക്ഷ്യമിടുന്നത്. സാഹിത്യകാരൻ എസ് .ഹരീഷ് മുഖ്യാതിഥിയാകും. കവി എസ്. കലേഷ്, കഥാകാരൻ തോമസ് ബിനുപോൾ എന്നിവർ പങ്കെടുക്കും. പൊതുജനങ്ങൾക്കും സംവാദത്തിൽ പങ്കെടുക്കാം.