medical-camp

കൊച്ചി: കാക്കനാട് സൺറൈസ് ആശുപത്രിയും ബി.എസ്.എൻ.എല്ലും സംയുക്തമായി ജീവനക്കാർക്കായി സൗജന്യ ഓർത്തോപീഡിക് ആരോഗ്യ പരിശോധന മെഡിക്കൽ ക്യാമ്പും മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സി.ജി.എച്ച്.എസിന് കീഴിൽ വരുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള പ്രത്യേക ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് സൺറൈസ് ആശുപത്രിയുമായി ചേർന്ന് ക്യാമ്പ് നടത്തിയതെന്ന് സി.ഇ.ഒ. സുരേഷ് കുമാർ തമ്പി അറിയിച്ചു. സീനിയർ അസ്ഥിരോഗ വിദ‌ഗ്‌ദ്ധൻ ഡോ. ശ്രീഹരി ക്യാമ്പിനും ബോധവത‌്കരണ ക്ലാസിനും നേതൃത്വം നൽകി.