
ടി.ഐ. ശശി പ്രസിഡന്റ്
കാലടി: പുതിയേടം സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേതൃത്വം നൽകിയ സഹകരണ സംരക്ഷണ മുന്നണിയുടെ സ്ഥാനാർത്ഥികളായ ടി.ഐ. ശശി, എം . ജി. ശ്രീകുമാർ,പി .എസ് . മോഹനൻ, പി.പി.പൗലോസ്, കെ.യു. അലിയാർ, ജയശ്രീ ബാലൻ, സരിത സുരേഷ്, സി.എസ്. ഷനിൽകുമാർ, വിഷ്ണു രാമചന്ദ്രൻ, അർച്ചന മഹേഷ്, ടി.ഒ.കുര്യൻ എന്നിവർ വിജയിച്ചു. ബാങ്കിന്റെ പ്രസിഡന്റായി ടി.ഐ. ശശിയെ തിരഞ്ഞെടുത്തു.