jacob1
കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ടി.എം. ജേക്കബ് അനുസ്മരണം മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യുന്നു. റെജി ജോർജ്, രാജു പാണാലിക്കൻ, ബാബു വലിയവീടൻ, എം.സി സെബാസ്റ്റ്യൻ, അനൂപ് ജേക്കബ് എം.എൽ.എ., വാക്കനാട് രാധാകൃഷ്ണൻ, ചിരട്ടക്കോണം സുരേഷ്, വി.ഡി. ജോസഫ്, ബീരാൻകുട്ടി, സുനിൽ എടപ്പലക്കാട്ട് സമീപം

കൊച്ചി: കേരളംകണ്ട മികച്ച വിദ്യാഭ്യാസമന്ത്രിയാണ് ടി.എം. ജേക്കബെന്ന് മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് പറഞ്ഞു. ടി.എം. ജേക്കബിന്റെ 13-ാംഅനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പാർട്ടി ലീഡർ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വർക്കിംഗ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ, സംസ്ഥാന സെക്രട്ടറി രാജു പാണാലിക്കൻ, ചിരട്ടക്കോണം സുരേഷ്, വി.ഡി. ജോസഫ്, ബീരാൻകുട്ടി, ബാബു വലിയവീടൻ, സുനിൽ എടപ്പലക്കാട്ട്, റെജി ജോർജ് എന്നിവർ പ്രസംഗിച്ചു.