മൂവാറ്റുപുഴ : സി.പി.എം പാർട്ടി കോൺഗ്രസിന് മുന്നോടിയായിട്ടുള്ള മൂവാറ്റുപുഴ ഏരിയാ സമ്മേളനം ഡിസംബർ 13 മുതൽ 16 വരെ മൂവാറ്റുപുഴയിൽ നടക്കും. ഇന്ന് വൈകിട്ട് 4ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘാടക സമിതി രൂപീകരണ യോഗം ചേരുമെന്ന് സി.പി.എം ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ അറിയിച്ചു.