 
കൊച്ചി: പ്രശസ്ത ടെക് കമ്പനിയായ എച്ച്.സി.എൽ ടെക് കേരളത്തിലെ ആദ്യ യൂണിറ്റ് കൊച്ചി ഇൻഫോപാർക്കിൽ ആരംഭിച്ചു. വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിച്ചു. ഇൻഫോപാർക്ക് സി.ഇ.ഒ പ്രശാന്ത് കുരുന്തിൽ, കമ്പനിയുടെ കോർപ്പറേറ്റ് വൈസ് പ്രസിഡന്റും എൻജിനീയറിംഗ് ഗവേഷണ വികസന വിഭാഗം തലവനുമായ ഹരി സാദരഹള്ളി എന്നിവർ പങ്കെടുത്തു.
പ്രമുഖ ഓട്ടോമൊബൈൽ, സെമികണ്ടക്ടർ, മെഡിക്കൽ മേഖലയിലെ കമ്പനികൾക്കും മറ്റ് വ്യവസായങ്ങൾക്കും എൻജിനിയറിംഗ്, ഗവേഷണ വികസനസഹായങ്ങൾ ലഭ്യമാക്കും. 60 രാജ്യങ്ങളിലായി 2,18,000 ജീവനക്കാരുള്ളതാണ് കമ്പനി. കമ്പനിയുടെ കൊച്ചിയിലേക്കുള്ള വരവ് ടെക്‌നോളജി രംഗത്ത് കേരളത്തിന്റെ സാദ്ധ്യതകൾക്ക് അടിവരയിടുകയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.