കൊച്ചി: മുനമ്പം നിവാസികളായ ആളുകൾ പണം കൊടുത്ത് തീറാധാരമായി വാങ്ങിയ ഭൂമിയിൽ നിന്ന് താമസക്കാരെ ഇറക്കിവിടാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നെങ്കിൽ നടപ്പാകില്ലെന്നും വക്കഫ് ആക്ട് ഭേദഗതിയെ എതിർക്കുന്നവരെ ബാലറ്റിലൂടെ പരജയപ്പെടുത്താൻ ജനാധിപത്യ വിശ്വാസികൾ തയാറകണമെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
മുനമ്പം നിവാസികളുടെ വീടിനും സ്വത്തിനും സംരക്ഷണം നൽകുക, ഉടമസ്ഥർക്ക് റവന്യൂ രേഖകൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ എറണാകുളം കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജോജോ പനക്കൽ അദ്ധ്യക്ഷത വഹിച്ചു.
വർക്കിംഗ് ചെയർമാൻ ഡോ. ദിനേശ് കർത്ത മുഖ്യ പ്രസംഗം നടത്തി.വൈസ് ചെയർമാൻ ബാലു ജി.വെള്ളിക്കര,
രജിത്ത് എബ്രാഹം തോമസ്, ലൗജിൻ മാളികക്കൽ, നിരണം രാജൻ,ജോൺ ഐമൻ, ഫൽഗുണൻ മേലെടത്ത്, വി.ജി. വിനോദ് കുമാർ, ഷൈജു കോശി, ഷൈജു മാഞ്ഞില, സലിം കുമാർ കാർത്തികേയൻ, ബിജു മാധവൻ തുടങ്ങിയവർ സംസാരിച്ചു.