ramamngal-school-cadet
രാമമംഗലം ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ രാമമംഗലം പൊലീസ് സ്റ്റേഷൻ സന്ദർശിച്ചപ്പോൾ

പിറവം: എറണാകുളം റൂറൽ ജില്ലയിലെ രാമമംഗലം ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ രാമമംഗലം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പൊലീസ് സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങളെ കുറിച്ചും പൊലീസിന്റെ സംവിധാനങ്ങളെ കേഡറ്റ്കൾക്കു പരിചയപ്പെടുന്നതിനും വേണ്ടിയാണ് സന്ദർശനം. സബ് ഇൻസ്പെക്ടർ പി. എം ജിൻസൺ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. പോലീസ് സേനയുടെ ഉത്തരവാദിത്വത്തെ കുറിച്ചും, പ്രവർത്തനങ്ങളെ കുറിച്ചും, പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെക്കുറിച്ചും സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ദിനിൽ ദാമോദരൻ,​ ജിജു, റൈറ്റർ എൻ.എ. അജീഷ് എന്നിവർ വിശദീകരിച്ചു.കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമരായ അനൂബ് ജോൺ, സ്‌മിനു ചാക്കോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.