 
കൊച്ചി: എൽ.ഐ.സി ഏജന്റുമാരുടെ പ്രഥമ വർഷ കമ്മീഷൻ റീ സ്ട്രക്ചർ ചെയ്ത വിഷയം പുനപ്പരിശോധിക്കുക, കമ്മീഷൻ തിരിച്ചു പിടിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ ലൈഫ് ഇൻഷ്വറൻസ് സംഘ് ദേശീയ നേതൃത്വം എൽ.ഐ.സി മാനേജ്‌മെന്റുമായി ചർച്ച നടത്തി. കമ്മീഷൻ തിരിച്ചു പിടിക്കുവാനുള്ള നീക്കം ഉപേക്ഷിക്കാമെന്നും പ്രഥമ വർഷ കമ്മീഷന് നഷ്ടപരിഹാരമടക്കം പരിഗണിക്കാമെന്നും മാനേജ്‌മെന്റ് ഉറപ്പ് നൽകിയതായി നേതാക്കൾ അറിയിച്ചു. എൽ.ഐ.സി എം.ഡി. ജഗന്നാഥൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർ പി. സുധാകർ, ലൈഫ് ഇൻഷ്വറൻസ് സംഘ് നാഷണൽ ജനറൽ സെക്രട്ടറി ജെ. വിനോദ്കുമാർ, പ്രസിഡന്റ് എം.സെൽവകുമാർ എന്നിവർ ചർച്ചകൾ നയിച്ചു.