1

മട്ടാഞ്ചേരി: കഴിഞ്ഞ 22ന് കൊച്ചിൻ കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നവരെ ആശുപത്രിയിൽ കയറി മർദ്ദിക്കുകയും ആശുപത്രിക്ക് നാശ നഷ്ടമുണ്ടാക്കുകയും ചെയ്ത കേസിൽ ഒരാൾ കൂടി തോപ്പുംപടി പൊലീസിന്റെ പിടിയിലായി. പനയപ്പിള്ളി ആണ്ടാംകുളം റോഡിൽ സൈനുദ്ദീൻ എന്ന ഫിറോസിനെ(40) ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.