 
കിഴക്കമ്പലം: മഹിള കോൺഗ്രസ് പട്ടിമറ്റം ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സാഹസ് ക്യാമ്പ് ജില്ലാ പ്രസിഡന്റ് സുനില സിബി ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് ലിജി യോഹന്നാൻ അദ്ധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മിനിമോൾ മുഖ്യപ്രഭാഷണം നടത്തി. ട്രഷർ പ്രേമ അനിൽകുമാർ, ഡി.സി.സി സെക്രട്ടറി സി.പി. ജോയി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. എൽദോ, ഹനീഫ കുഴുപ്പിള്ളി, കെ.എം. പരീത് പിള്ള, ജയിംസ് പാറക്കാട്ടിൽ, ഗൗരി വേലായുധൻ, അൽഫോൻസാ ഏലിയാസ് എന്നിവർ സംസാരിച്ചു.