
കൊച്ചി: നവംബർ 4 മുതൽ എറണാകുളം ജില്ലയിൽ നടത്തുന്ന സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് മുന്നോടിയായി പന്തൽ കാൽനാട്ട് കർമ്മം പ്രധാന വേദിയായ എറണാകുളം മഹാരാജ് കോളേജ് ഗ്രൗണ്ടിൽ നിർവഹിച്ചു. ഉമതോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്റ്റേജ് -പന്തൽ കമ്മിറ്റി കൺവീനർ ടി.യു. സാദത്ത്, കെ.പി.എസ്.ടി എ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾമജീദ്, സാജു ജോർജ്, പി.എസ്.മനോജ്, എം.എസ്. ഷക്കീല ബീവി, കെ. മിനിമോൾ തുടങ്ങിയവർ പങ്കെടുത്തു. 1,25,000 ചതുരശ്രയടിയിൽ 17 വേദികളിലേക്കുള്ള പന്തൽ നിർമ്മാണത്തിനാണ് തുടക്കം കുറിച്ചത്. കൂടാതെ ഷാമിയാന,പഗോഡ തുടങ്ങിയവയും പന്തൽ നിർമ്മാണത്തിൽ ഉൾപ്പെടുന്നുണ്ട്. പ്രധാന വേദിയായ മഹാരാജാസ് ഗ്രൗണ്ടിൽ ആയിരം കുട്ടികൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന പന്തലാണ് തയ്യാറാക്കുന്നത്. മെഡിക്കൽ ടീം, വെൽഫയർ, മീഡിയ പവലിയനും പന്തൽ കമ്മറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നുണ്ട്.