canarabank

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ കനറാ ബാങ്കിന്റെ അറ്റാദായം 11.31 ശതമാനം വർദ്ധിച്ച് 4014 കോടി രൂപയിലെത്തി. മൊത്തം ബിസിനസ് 9.42 ശതമാനം ഉയർന്ന് 23.59 ലക്ഷം കോടി രൂപയായി. 13.47 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 10.11 ലക്ഷം കോടി രൂപയുടെ വായ്പയുമാണ് രേഖപ്പെടുത്തിയത്. നിക്ഷേപങ്ങളിൽ 9.34 ശതമാനവും വായ്പകളിൽ 9.53 ശതമാനവുമാണ് വാർഷിക വളർച്ച. ചില്ലറ വ്യാപാരം, കൃഷി, സൂക്ഷ്മ, ചെറുകിട വ്യവസായങ്ങൾ എന്നീ മേഖലകളിലെ വായ്പകൾ 11.54 ശതമാനം വാർഷിക വളർച്ചയോടെ 5.76 ലക്ഷം കോടി രൂപയിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി മുൻ വർഷത്തെ 1.41 ശതമാനത്തിൽനിന്നും 0.99 ശതമാനമായി കുറഞ്ഞു.