poothotta

കൊച്ചി: കെ.പി.എം ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ 'കൈ കോർക്കാം വയനാടിനായ് ' പദ്ധതി നടപ്പാക്കി. ഡിഷ് വാഷ്, ടോയ്‌ലറ്റ് ക്ലീനർ എന്നിവ നിർമിച്ച് സ്‌കൂളിലും സമീപ പ്രദേശങ്ങളിലും ഒരു ദിവസം കൊണ്ട് കുട്ടികൾ വിതരണം ചെയ്തു. പദ്ധതിയിലൂടെ 25,000രൂപ സമാഹരിക്കാനാണ് യൂണിറ്റ് ലക്ഷ്യമിടുന്നത്. മികച്ച നിലവാരത്തിലുള്ള ഉത്പന്നങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് പ്രിൻസിപ്പൽ സ്വപ്ന വാസവൻ അറിയിച്ചു. വിതരണോദ്ഘാടന ചടങ്ങിൽ എസ്.എൻ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ എ.ഡി. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് അനില , സെക്രട്ടറി അരുൺകാന്ത്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദീപ്തി എന്നിവർ സംസാരിച്ചു.