sanu

കൊച്ചി: പ്രബോധ ട്രസ്റ്റ് കൊച്ചിയും സെന്റ് തെരേസാസ് കോളേജ് സോഷ്യോളജി വിഭാഗവും ചേർന്ന് പ്രൊഫ.എം.കെ. സാനുവിന്റെ 98-ാം പിറന്നാൾ ആഘോഷിച്ചു. എം.കെ. സാനുവിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ഡോ. എൽസമ്മ ജോസഫ് അറക്കൽ അദ്ധ്യക്ഷയായി. പ്രബോധ ട്രസ്റ്റ് സെക്രട്ടറി ഡി.ഡി. നവീൻ കുമാർ, പ്രൊഫ. വിനോദ് കുമാർ കല്ലോലിക്കൽ, എസ്.എൻ സദനം സെക്രട്ടറി, എം.ആർ. ഗീത അഡ്വ.എം.കെ. ശശീന്ദ്രൻ, ഡോ.കെ. കലാധരൻ, പ്രമുഖ ഗാന്ധിയൻ വി.എം.കെ. രാമൻ എന്നിവർ സംബന്ധിച്ചു. പ്രബോധ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച എം.കെ. ശശീന്ദ്രൻ എഴുതിയ 'എം.കെ. സാനു മൊഴിയും മൗനവും' എന്ന ജീവ ചരിത്ര ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പിന്റെ കവർ പേജ് എം.ആർ. ഗീത പ്രകാശനം ചെയ്തു.