കൊച്ചി: ഭാര്യയെ ഹെൽമറ്റിനടിച്ച് മർദ്ദിച്ച് അവശയാക്കിയ ഭർത്താവ് അറസ്റ്റിലായി. ഉദയംപേരൂർ സൗത്ത് പറവൂർ സ്വദേശി ശരത് പി.എസിനെയാണ്(28) അമ്പലമേട് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ വീടിനടുത്തുള്ള റോഡിൽ വച്ച് ഹെൽമറ്റ് കൊണ്ട് അടിച്ചെന്നും അസഭ്യം പറഞ്ഞുവെന്നുമുള്ള പരാതിയിലാണ് അറസ്റ്റ്.