ayurvada-

ഇലഞ്ഞി: ഇലഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും മുത്തോലപുരം ഗവ ആയുർവേദ ആശുപത്രിയുടെയും എ.എം.എ.ഐ പിറവം ഏരിയയുടെയും ആഭിമുഖ്യത്തിൽ ആയുർവേദ വാരാചാരണത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും ഔഷധ സസ്യ വിതരണവും ഇലഞ്ഞി എസ്. എൻ. ഡി. പി യോഗം ഹാളിൽ നടന്നു. ഇലഞ്ഞി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മാജി സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ഇലഞ്ഞി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രീതി അനിൽ യോഗം ഉദ്ഘാടനം ചെയ്തു. ഔഷധ സസ്യ വിതരണ ഉദ്ഘാടനം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൽസി ടോമി എസ്.എൻ.ഡി.പി യോഗം ശാഖ പ്രസിഡന്റ്‌ പി. ജി ചന്ദ്രന് നൽകി നിർവ്വഹിച്ചു. ഇലഞ്ഞി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, എ. എം. എ. ഐ പിറവം ഏരിയ പ്രതിനിധി ഡോ. നീനു മോഹൻ തുടങ്ങിയവർ സംസാരിച്ചു. മുത്തോലപുരം ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ സി. നായർ ബോധവത്കരണ ക്ലാസ് എടുത്തു.