പറവൂർ: ക്ഷേത്രങ്ങളിൽ തുലാമാസ വാവുബലി നാളെ രാവിലെ നടക്കും. മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം, പറവൂത്തറ കുമാരമംഗലം ക്ഷേത്രം, ചക്കുമരശേരി ശ്രീകുമാരഗണേശമംഗലം മഹാക്ഷേത്രം, വെടിമറ പണിക്കരച്ചൻ ദേവിക്ഷേത്രം എന്നിവിടങ്ങളിൽ ബലിതർപ്പണം നടക്കും.