
കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് യു. ഡി. എഫ് നേതൃത്വം കൊടുക്കുന്ന പഞ്ചായത്ത്ഭരണത്തിനെതിരെ എൽ. ഡി.എഫ് ധർണ നടത്തി. അഴിമതി നിറഞ്ഞ പഞ്ചായത്ത് കമ്മിറ്റി രാജി വയ്ക്കണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടു . പ്ലാൻ ഫണ്ട് ചെലവഴിക്കാതെ വികസനം അലങ്കോലമാക്കിയെന്നും ആരോപണമുണ്ട്. നക്ഷത്ര തടാകം, കാർണിവൽ എന്നിവ പഞ്ചായത്ത് നേരിട്ടു നടത്തുക എന്നും ധർണയിൽ അവശ്യപ്പെട്ടു. കൺവീനർ സി. പി. ജോസഫ് അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി.കെ.സലിംകുമാർ സമരം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി.എസ്. ബോസ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം തുളസി , കെ. കെ. വത്സൻ, തങ്കച്ചൻ ആലപ്പാടൻ, പി.സി. സജീവ്, രഘു ആട്ടത്തറ, പി .ജെ ബിജു, ആനി , വിജി റെജി എന്നിവർ സംസാരിച്ചു.