പറവൂർ: പൊട്ടിവീണ കേബിൾ സ്കൂട്ടറിൽ കുടുങ്ങി യാത്രക്കാരന് പരിക്ക്. ഇന്നലെ പുലർച്ചെ മാല്യങ്കരയിലായിരുന്നു അപകടം. ഗോതുരുത്ത് വാടപ്പുറത്ത് അനീഷ് സെബാസ്‌റ്റ്യനാണ് (41) പരിക്കേറ്റത്. മുനമ്പം ഹാർബറിലേക്ക് പോകുകയായിരുന്നു അനീഷ്. അനീഷിന്റെ സ്‌കൂട്ടറിന്റെ മുന്നിൽപോയ പിക്കപ് വാൻ താഴ്ന്നു കിടന്ന കേബിളിൽ തട്ടിയതിനെത്തുടർന്നാണ് കേബിൾ പൊട്ടിയത്. വാഹനത്തിൽ കുരുങ്ങി നിയന്ത്രണം വിട്ടു വീണ അനീഷിന്റെ വലത്കാലിന് പരിക്കേറ്റു. ദേഹത്ത് മുറിവുകളും ഉണ്ടായി. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.