പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ ദീപാവലിയാഘോഷം ഇന്ന് വൈകിട്ട് 6ന് നടക്കും. ഭാരവാഹികളായ എ.കെ. സന്തോഷ്, കെ.വി. സരസൻ, കെ.ആർ. മോഹനൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകും. 7ന് ശ്രീശങ്കരനാരായണ തിരുവാതിര സമാജത്തിന്റെ തിരുവാതിരകളി. തുടർന്ന് ദീപാലങ്കാരം.