വൈപ്പിൻ: ദേശീയ ആയുർവ്വേദ ദിനത്തോടനുബന്ധിച്ച് നാഷണൽ ആയുഷ് മിഷൻ പള്ളിപ്പുറം ഗവ. ആയുർവ്വേദാശുപത്രിയിൽ നവംബർ 2ന് ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. പോഷകമൂല്യമുള്ളതും കൃത്രിമച്ചേരുവകൾ ഇല്ലാത്തതുമായ വിഭവങ്ങളാണ് ഫെസ്റ്റിൽ തയ്യാറാക്കേണ്ടത്. മികച്ച മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം നൽകും.