
വൈപ്പിൻ: വൈപ്പിൻ സർവ്വീസ് പെൻഷണേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ മൂന്നാമത് വാർഷിക പൊതുയോഗം നായരമ്പലം മംഗല്യ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ഡോ.കെ.എസ്. പുരുഷൻ അദ്ധ്യക്ഷനായി. വയോജന ക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നല്കുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘം സെക്രട്ടറി കെ.എം. ബാബു പറഞ്ഞു. വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, ഭരണസമിതി അംഗങ്ങളായ പി.എ. വർഗീസ്, ടി.കെ. മാധവൻതമ്പി, എൻ. അമ്മിണി എന്നിവർ സംസാരിച്ചു.