മട്ടാഞ്ചേരി: തോപ്പുംപടി ഒ.എൽ.സി.ജി എച്ച്.എസ്.എസിൽ നവംബർ 19, 20 തീയതികളിൽ നടക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ സർഗോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സോണി കെ ഫ്രാൻസിസ് അദ്ധ്യക്ഷനായി. എ.ഇ.ഒ. എൻ. സുധ, മേരി കലിസ്റ്റ പ്രകാശൻ, മിനി ആന്റണി, മോളി ദേവസി, സിംല കാസിം, എം.എൻ. നിഷ, രാജി ബാലൻ, ദിവ്യ നിഷി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : കെ.ജെ. മാക്സി എം.എൽ.എ (ചെയർമാൻ), ഹണി ജി. അലക്സാണ്ടർ (ജനറൽ കൺവീനർ), സിംല കാസിം (പ്രോഗ്രാം കൺവീനർ).