മട്ടാഞ്ചേരി: എം.ഇ.എസ് കൊച്ചി കോളേജ് ഇ.ഡി ക്ളബ്ബിന്റേയും വനിതാ സെല്ലിന്റേയും നേതൃത്വത്തിൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്കായി പേപ്പർബാഗ് നിർമ്മാണ ശില്പശാല നടത്തി. പ്രിൻസിപ്പൽ ഡോ.പി.കെ. യാഖൂബ് ഉദ്ഘാടനം ചെയ്തു.ആശ അയൂബ് നേതൃത്വം നൽകി. കെ.എൻ. രഹനാസ്, അബിൽ ആന്റണി എന്നിവർ സംസാരിച്ചു.