1
ബോധവത്കരണ ശില്ലശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: കൊച്ചി താലൂക്ക് വ്യവസായ ഓഫീസും പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച താലൂക്ക്തല ബോധവത്കരണ ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി പനക്കൽ അദ്ധ്യക്ഷനായി. ഫുഡ് സേഫ്റ്റി സംബന്ധിച്ച് ട്രെയിനിംഗും നടത്തി. ജില്ലാ വ്യവസായകേന്ദ്രം മാനേജർ പി. സ്വപ്ന, ബാങ്ക് ഒഫ് ബറോഡ ബ്രാഞ്ച് മാനേജർ ഒ.എസ്. പ്രബിത, പള്ളുരുത്തി ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മെറ്റിൽഡ മൈക്കിൾ, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി. മണികണ്ഠൻ, ഉപജില്ലാ വ്യവസായ ഓഫീസർ എൻ.വി. ജെറിൻസ്, കെ.കെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.