അങ്കമാലി: പീച്ചാനിക്കാട് മഹിളാ ഗ്രാമീണ വായനശാലയിൽ കേരളപ്പിറവി ദിനം ആഘോഷിക്കും. വായനശാലയും വയോജന വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 10ന് എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ. കെ. സുരേഷ് ഉദ്ഘാടനം ചെയ്യും. ദീർഘകാലം ആശാ വർക്കറായിരുന്ന സാമൂഹ്യ പ്രവർത്തക എൽസി ജോണിയെ ആദരിക്കും.