പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭ താലൂക്ക് ആയുർവേദ ആശുപത്രിയുടെ അഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പരിപാടികൾ നഗരസഭ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യം സ്ഥിരംസമിതി ചെയർമാൻ സി.കെ രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൗൺസിലർ ലത സുകുമാരൻ, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. പി.വി ഇന്ദിര, ഡോ.അഹിത ഖാദർ എന്നിവർ സംസാരിച്ചു. ആയുർവേദ ഔഷധങ്ങളുടെ പ്രദർശനവും ഗവ. ഗോൾസ് ഹൈസ്കൂളിലേക്ക് ഔഷധച്ചെടികളുടെ വിതരണവും നടത്തി. സൗജന്യ ജീവിതശൈലീ രോഗനിർണയ ക്യാമ്പ്, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.ആശ ഇ.എസ് നയിച്ച ബോധവത്കരണ ക്ലാസ്,​ ഗവ.ബോയ്സ് ഹൈസ്കൂൾ, ഗവ. ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാർത്ഥികളുടെ ആരോഗ്യവും ആയുർവേദവും എന്ന വിഷയത്തെ ആസ്പദമാക്കി സീനിയർ മെഡിക്കൽ ഓഫീസർ ഡോ .ഷെയ്ക്ക് അൻവർ കെ.എസിന്റെ ബോധവൽക്കരണ ക്ലാസ് എന്നിവ നടന്നു.