അങ്കമാലി: മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ആചരിക്കും. ഇന്ദിരാഗാന്ധി കൾചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 8ന് തവളപ്പാറ ജംഗ്ഷനിലും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 8.30 ന് വടക്കുംഭാഗം ജംഗ്ഷനിലും അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടക്കും.