cusat

കൊച്ചി: കുസാറ്റ് പരീക്ഷാ കൺട്രോളറായി അപ്ലൈഡ് കെമിസ്ട്രി വിഭാഗം പ്രൊഫസർ ഡോ.എൻ. മനോജ് ചുമതലയേറ്റു. മാവേലിക്കര സ്വദേശിയാണ്. അപ്ലൈഡ് കെമിസ്ട്രിയിലെ ബോർഡ് ഒഫ് സ്റ്റഡീസ് അംഗം, സയൻസ് ഫാക്കൽറ്റി, അക്കാഡമിക് കൗൺസിൽ അംഗം, യൂണിവേഴ്‌സിറ്റി സെനറ്റിലെ തിരഞ്ഞെടുക്കപ്പെട്ട അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിക്കുന്ന അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എന്നിവയുടെ ബോർഡ് ഒഫ് സ്റ്റഡീസ് അംഗവുമാണ്.

കാലടി ശ്രീ ശങ്കര കോളേജിലെ ഫിസിക്‌സ് വിഭാഗം മേധാവി ഡോ. മഞ്ജു. ടി ആണ് ഭാര്യ. മക്കൾ: ഉണ്ണികൃഷ്ണൻ (മുംബയ് ഐ.ഐ.ടിയിൽ ബി.ടെക് അവസാനവർഷ വിദ്യാർത്ഥി)

ഉമ (രാജഗിരി പബ്ലിക്ക് സ്‌കൂളിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി)