
കൊച്ചി: കൊച്ചി സർവകലാശാല ഹിന്ദി വകുപ്പ്, അലുമ്നി അസോസിയേഷൻ, വാണിപ്രകാശൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. വൈസ് ചാൻസലർ ഡോ.ജുനൈദ് ബുഷിരി ഉദ്ഘാടനം നിർവഹിച്ചു. കവിയും കഥാകൃത്തുമായ ഏകാന്ത് ശ്രീവാസ്തവ്, നിരൂപകൻ ഡോ. കമലേഷ് കുമാർ വർമ്മ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വകുപ്പ് മേധാവി ഡോ. പ്രണീത പി. അദ്ധ്യക്ഷയായ ചടങ്ങിൽ സെമിനാർ കോ-ഓർഡിനേറ്റർ ഡോ. നിമ്മി. എ.എ, അസോസിയേറ്റ് പ്രൊഫസർ ഡോ.എ.കെ. ബിന്ദു, അലുമ്നി അസോസിയേഷൻ സെക്രട്ടറി കെ.കെ. രാമചന്ദ്രൻ, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ്‌സ് വകുപ്പ് മേധാവി ഡോ. ബൃന്ദ ബാല ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.