 
കൊച്ചി: കാക്കനാട് ആശാഭവനിലെ അന്തേവാസികൾക്കായി പ്രബോധ ട്രസ്റ്റ് ഒരുക്കിയ ഉല്ലാസയാത്രയിൽ 98-ാം പിറന്നാൾ ആഘോഷിക്കുന്ന പ്രൊഫ. എം. കെ. സാനുവും പങ്കെടുത്തു. വൈകിട്ട് സാഗരറാണി ബോട്ടിൽ പുറപ്പെട്ട സംഘം കൊച്ചി അഴിമുഖത്ത് സൂര്യാസ്തമയക്കാഴ്ചയും കണ്ടാണ് മടങ്ങിയത്. സാംസ്‌കാരിക പ്രവർത്തകരും മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളും പങ്കെടുത്തു.
യുണൈറ്റഡ് ഇന്ത്യ മുൻ കേരള റീജിയണൽ മാനേജരും പ്രബോധ ട്രസ്റ്റ് അംഗവുമായ വി. ആർ. രാമചന്ദ്രൻ മധുരപലഹാരം സമ്മാനിച്ചു. പ്രൊഫ. വിനോദ് കുമാർ കല്ലോലിക്കൽ അദ്ധ്യക്ഷനായി. ആശാഭവൻ സൂപ്രണ്ട് ജോൺ ജോഷി കെ. ജെ,സോഷ്യൽ ജസ്റ്റിസ് ജില്ലാ ഓഫീസർ ബിനോയ് വി.ജെ, പ്രബോധ ട്രസ്റ്റ് സെക്രട്ടറി ഡി.ഡി. നവീൻകുമാർ, ഡോ. എം. എച്ച്. രമേഷ്‌കുമാർ, എ.എസ്. ശ്യാംകുമാർ, അഡ്വ. ഡി.ജി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.